പാറശ്ശാല : വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കാറിലെത്തിയവർ കവർന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. ചെങ്കവിള അയിര സ്വദേശിയായ ശംഭു എന്ന് വിളിക്കുന്ന സുമേഷാണ് പിടിയിലായത്.
അയിര ഷീജ ഭവനിൽ സജീവിന്റെ ബൈക്ക് ഞായറാഴ്ച ഉച്ചയ്ക്കാണ് വീടിന് മുന്നിൽനിന്നു മോഷണം പോയത്. മോഷ്ടാക്കൾ വന്ന മാരുതി കാർ ബൈപ്പാസിൽനിന്നു പോലീസ് കണ്ടെത്തി. ഈ കാർ തിരുവനന്തപുരത്ത് ജവഹർ നഗറിൽനിന്നു മോഷണം പോയതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
പൊഴിയൂർ എസ്.എച്ച്.ഒ. സതികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. സജി, എ.എസ്.ഐ. പ്രേംകുമാർ, സി.പി.ഒ.മാരായ ഷംനാദ്, ആദർഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..