തിരുവനന്തപുരം : മെഡിക്കൽ കോളേജ് സർജറി വിഭാഗം മുൻ മേധാവിയും അരനൂറ്റാണ്ടോളം അധ്യാപകനുമായിരുന്ന കുമാരപുരം മോസ്‌ക് ലെയ്ൻ ഷമീർ മൻസിലിൽ ഡോ. വൈ.എം.ഫസിൽ മരക്കാർ(75) അന്തരിച്ചു. അടൂർ മൗണ്ട് സിയോൺ കോളേജിൽ ഡീൻ ആയിരുന്നു.
അസീസിയ മെഡിക്കൽ കോളേജിലും മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലും പ്രിൻസിപ്പലായിരുന്നു. റുവാൺഡ മെഡിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പദവിയും വഹിച്ചിട്ടുണ്ട്. ആഗോളതലത്തിൽ യൂറോലിത്തിയാസിസ് ഗവേഷണത്തിൽ ശ്രദ്ധേയനാണ്. 1970ൽ തിരുവനന്തപുരം മെഡി.കോളേജിൽനിന്ന് എം.ബി.ബി.എസ്. പാസായി. 1991ൽ കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന് സർജറിയിലെ ആദ്യ ഡോക്ടറേറ്റ് നേടി. ഭാര്യ: ഡോ. ഖുർഷിദ് മരക്കാർ(റിട്ട. അനാട്ടമി വിഭാഗം മേധാവി, ശ്രീഗോകുലം മെഡിക്കൽ കോളേജ്). മക്കൾ: ഷമീർ മരക്കാർ(ബിസിനസ്), ഡോ. സാജിദ് മരക്കാർ(യു.എ.ഇ.). മരുമക്കൾ: പ്രെമിൻ, നെയ്മ. ഖബറടക്കം വ്യാഴാഴ്ച പാളയം ജുമാ മസ്ജിദ് കബർസ്ഥാനിൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..