വെള്ളറട : നാലുദിവസം പിന്നിട്ട തെക്കൻ കുരിശുമല തീർഥാടനത്തിൽ തീർഥാടകരുടെ വരവും വർധിച്ചു. മലമുകളിൽ മരക്കുരിശു സ്ഥാപിച്ച തപോവര്യന്റെ ഓർമയും പുതുക്കിയാണ് തീർഥാടകരുടെ മടക്കയാത്ര. സുവിശേഷ പ്രചാരണാർഥം കൊല്ലം മിഷനിൽ ചേർന്ന് ബെൽജിയം മിഷണറിയായ ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1939 മുതൽ 1941 വരെ മരിയാപുരം ആറയൂർ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. പിന്നീട് ദീർഘകാലം ഉണ്ടൻകോട് ഇടവകയുടെ വികാരിയായി. ഈ കാലയളവിലാണ് അദ്ദേഹം കുരിശുമലയിൽ കുരിശ് സ്ഥാപിച്ചത്. 1957-ൽ അദ്ദേഹം കുറച്ച് വിശ്വാസികളോടൊപ്പം സമുദ്ര നിരപ്പിൽനിന്ന് 3000 അടിയോളം ഉയരത്തിൽ സഹ്യാദ്രിയുടെ നെറുകയിൽ മരക്കുരിശ് സ്ഥാപിച്ച് ദിവ്യബലി അർപ്പിച്ചു.
അന്നുമുതലാണ് ഈ മലയ്ക്ക് തെക്കൻ കുരിശുമലയെന്ന പേര് ലഭിച്ചതെന്നും തപസുകാല തീർഥാടനം ആരംഭിച്ചതെന്നും വിശ്വാസികൾ പറയുന്നു. തീർഥാടനത്തിന്റെ നാലാംദിവസം നടന്ന ചടങ്ങുകൾക്ക് ഫാ. ജസ്റ്റിൻ ഫ്രാൻസിസ്, ഫാ.ജോബി മുട്ടത്തിൽ എം.എസ്., ഫാ. ജോണി വടക്കൻ എം.എസ്., ഫാ. റോബിൻ സി.പീറ്റർ, റവ.ലോഡ്വിൻ ലോറൻസ്, മോൺ. യേശു രത്നം, ഫാ. അഖിൽ ബി.ടി. എന്നിവർ നേതൃത്വം നൽകി. ലഹരിവിരുദ്ധ ബോധവത്‌കരണ സെമിനാർ കേരള ലഹരി നിർമാർജന സമിതി സംസ്ഥാന പ്രസിഡന്റ് രാജൻ അമ്പൂരി ഉദ്ഘാടനം ചെയ്തു.
കുരിശുമലയിൽ ഇന്ന്
പ്രഭാതവന്ദനം, ദിവ്യകാരുണ്യ ആശീർവാദവും ദിവ്യബലിയും 6.30, നിത്യജീവിത ആരാധന 10.00, ആഘോഷമായി ദിവ്യബലി 11.30, കുരിശിന്റെ വഴി 12.00,, ജപമാല പദയാത്ര 1.00, ദിവ്യകാരുണ്യ ആരാധനയും ആശീർവാദവും 3.00, ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി 4.30, ജീവകാരുണ്യ പ്രദക്ഷിണം 6.00, സാംസ്കാരിക സദസ്സ് വി.ഡി. സതീശൻ ഉദ്ഘാടനം 6.30, ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് മ്യൂസിക് കൺസേർട്ട് 8.30.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..