Caption
ആറ്റിങ്ങൽ : കിളികൾക്ക് മരക്കൊമ്പിലും യാത്രക്കാർക്ക് കവാടത്തിലും ദാഹനീരൊരുക്കി ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ. വേനൽ കനത്തതോടെ നഗരത്തിലെത്തുന്ന യാത്രക്കാർ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നുണ്ട്. \സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തണ്ണീർപ്പന്തൽ പദ്ധതി നഗരത്തിൽ പലയിടത്തും നടപ്പാക്കിയിട്ടുണ്ട്.
ഇതിനോടൊപ്പം ചേർന്നുകൊണ്ടാണ് സ്കൂൾ കവാടത്തിൽ യാത്രക്കാർക്കായി കുടിവെള്ളം ഒരുക്കിയത്.
സ്കൂൾ വളപ്പിലെ മരച്ചില്ലയിൽ കൂട് കൂട്ടിയിട്ടുള്ള കിളികൾക്ക് മൺചട്ടികളിൽ ഭക്ഷണവും വെള്ളവും ഒരുക്കി മരച്ചില്ലകളിൽ തൂക്കിയിട്ടുണ്ട്.
കുട്ടികളിൽ സാമൂഹികബോധവും പ്രകൃതിബോധവും വളർത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
പ്രിൻസിപ്പൽ ടി.ആർ.ഷീജാകുമാരി, പ്രഥമാധ്യാപികയുടെ ചുമതലയുള്ള എസ്.അമ്പിളി, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..