ഹൈടെക് നിലവാരത്തിൽ നിർമിച്ച നെടുമങ്ങാട് വില്ലേജ് ഓഫീസ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു
നെടുമങ്ങാട് : ഈ വർഷം നവംബർ ഒന്നിനകംതന്നെ സമ്പൂർണ ഡിജിെറ്റെസേഷൻ നടപ്പിലാക്കുന്ന ആദ്യ വകുപ്പായി റവന്യൂവകുപ്പ് മാറുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. പുതുതായി നിർമിച്ച കാട്ടാക്കട മണ്ഡലത്തിലെ കുളത്തുമ്മൽ, നെടുമങ്ങാട് എന്നീ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ ഒന്നിനകം വില്ലേജ് ഓഫീസുകൾമുതൽ സെക്രട്ടേറിയറ്റുവരെ എല്ലാ സേവനങ്ങളും സ്മാർട്ട് ആകും.
എല്ലാ ഓഫീസുകളും ഇ-ഓഫീസ് ആയി മാറും. സംസ്ഥാനത്തെ 94-ലക്ഷം വീടുകളിൽ ഓരോ വീട്ടിലും ഒരാളെയെങ്കിലും റവന്യൂ സേവനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് റവന്യൂ ഇ-സാക്ഷരത യജ്ഞം നടപ്പിലാക്കുകയാണ്. ഈ വർഷം മേയിൽ ആരംഭിച്ച് രണ്ടുവർഷത്തിനകം ഇതു പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
കുളത്തുമ്മൽ വില്ലേജ് ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ ഐ.ബി.സതീഷ് എം.എൽ.എ.യും നെടുമങ്ങാട് മന്ത്രി ജി.ആർ.അനിലും അധ്യക്ഷന്മാരായി. ജില്ലാ കളക്ടർ ജെറോമിക് ജോർജ്, നഗരസഭാ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ, വൈസ്‌ചെയർമാൻ എസ്.രവീന്ദ്രൻ, കൗൺസിലർമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..