തിരുവനന്തപുരം : എം.ജി. കോളേജ് വളപ്പിൽ രണ്ട് ഏക്കറോളം വരുന്ന സ്ഥലത്തെ കാടും ചെടികളും തീപിടിച്ച് നശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കോളേജിൽ ക്ലാസ് നടക്കവേയാണ് സംഭവം.
കോളേജിന്റെ പ്രധാന ഗേറ്റിലെ വലതുവശത്തെ മൈതാനം മുതൽ ഹോസ്റ്റലിന്റെ മുന്നിലുള്ള സ്ഥലംവരെയാണ് തീകത്തിയത്. സമീപത്തെ വൈദ്യുതത്തൂണിലെ കേബിളുകളും തീപ്പിടിത്തത്തിൽ ഉരുകിപ്പോയി. ചെങ്കൽച്ചൂള ഫയർസ്റ്റേഷൻ ഓഫീസർ നിതിൻ രാജിന്റെ നേതൃത്വത്തിലാണ് തീകെടുത്തിയത്. പുറത്തെ റോഡിൽ കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ കൂട്ടിയിട്ട് കത്തിച്ച ചവറിൽനിന്നു തീപടർന്നെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. ഇതു സ്ഥിരീകരിച്ചിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..