പാറശ്ശാല : കരുമാനൂർ ചൂണ്ടി വനശാസ്താ ക്ഷേത്ര പുനഃപ്രതിഷ്ഠാ വാർഷികവും പൈങ്കുനി ഉത്ര ഉത്സവവും തുടങ്ങി. 28-ന് രാവിലെ ഒൻപതിന് നവകലശപൂജ, വൈകീട്ട് ആറിന് മുളപൂജ. 29-ന് രാവിലെ ഒൻപതിന് സുദർശനഹോമം, 10.30-ന് അഷ്ടാഭിഷേകം. 30-ന് രാവിലെ ഒൻപതിന് നവഗ്രഹപൂജ, വൈകീട്ട് ആറിന് മുളപൂജ.
31-ന് രാവിലെ 10-ന് നവകലശപൂജ, വൈകീട്ട് അഞ്ചിന് ഭഗവതിസേവ, ഐശ്വര്യപൂജ. ഏപ്രിൽ ഒന്നിന് രാവിലെ ഒൻപതിന് ശനീശ്വരഹോമം, വൈകീട്ട് 5.30-ന് നീരാജനപൂജ, ആറിന് തിരുവാതിര. രണ്ടിന് രാവിലെ 10.30-ന് അഷ്ടാഭിഷേകം, വൈകീട്ട് ഏഴിന് സംഗീതക്കച്ചേരി. മൂന്നിന് രാവിലെ എട്ടിന് മുളപൂജ, 11-ന് നവകലശാഭിഷേകം, വൈകീട്ട് ഏഴിന് ശാസ്താപൂജ, ഒൻപതിന് പള്ളിവേട്ട. നാലിന് രാവിലെ 7.30-ന് പ്രതിഷ്ഠാ വാർഷിക പൂജ, ഒൻപതിന് പൊങ്കാല, ഉച്ചയ്ക്ക് 12.15-ന് ആത്മീയപ്രഭാഷണം, വൈകീട്ട് 6.30-ന് ആറാട്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..