• ചുനക്കര ഫൗണ്ടേഷൻ സാംസ്‌കാരികക്കൂട്ടായ്മയുടെ പ്രഥമ പുരസ്‌കാരം സായിഗ്രാമം എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാറിന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കുന്നു
തോന്നയ്ക്കൽ : തനിമ കാവ്യസദസ്സിന്റെയും ചുനക്കര ഫൗണ്ടേഷന്റെയും സാംസ്‌കാരികക്കൂട്ടായ്മയുടെയും പ്രഥമ പുരസ്‌കാരം സായിഗ്രാമം എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാറിന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മാനിച്ചു.
25,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും തനിമ കാവ്യസദസ്സ് പ്രസിഡന്റുമായ ഡോ. എം.ആർ.തമ്പാൻ അധ്യക്ഷനായി. ദേവൻ പകൽക്കുറി, പ്രൊഫസർ ബി.വിജയകുമാർ, അനന്തുകൃഷ്ണൻ, കലാം കൊച്ചേറ, ഇളമ്പ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..