• ആര്യനാട് പഞ്ചായത്ത് ഓഫീസിനോടു ചേർന്നു നിർമിച്ച മുലയൂട്ടൽ കേന്ദ്രം പൊളിച്ചതിൽ യു.ഡി.എഫ്. അംഗങ്ങൾ പ്രതിഷേധിക്കുന്നു
ആര്യനാട് : ആര്യനാട് പഞ്ചായത്ത് ഓഫീസിനോടു ചേർന്ന് നിർമിച്ച മുലയൂട്ടൽ കേന്ദ്രം പൊളിച്ചുനീക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആര്യനാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ പി.ആർ.ഷൈനിനെ ഉപരോധിച്ചു. ഇതുസംബന്ധിച്ച് വിശദീകരണം തേടി നടപടി എടുക്കുമെന്ന് അറിയിക്കാമെന്ന അധികൃതരുടെ ഉറപ്പിൻമേൽ സമരക്കാർ പിരിഞ്ഞു. കഴിഞ്ഞദിവസം രാവിലെ 10.30-ന് ആരംഭിച്ച പ്രതിഷേധം ഉച്ചയ്ക്ക് ഒന്നരവരെ നീണ്ടു.
ഡി.സി.സി. ജനറൽ സെക്രട്ടറി എൻ.ജയമോഹനൻ, മണ്ഡലം പ്രസിഡന്റുമാരായ പുളിമൂട്ടിൽ ബി.രാജീവൻ, കെ.കെ.രതീഷ്, പഞ്ചായത്തംഗങ്ങളായ കാനക്കുഴി എസ്.അനിൽകുമാർ, എസ്.ശ്രീജ, എസ്.വി.ശ്രീരാഗ് തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ 13-ന് മുലയൂട്ടൽ കേന്ദ്രം പൊളിച്ചവർക്ക് എതിരേ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ്. അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..