വയലാർ രാമവർമ സാംസ്‌കാരികവേദി സംഘടിപ്പിച്ച മൂന്നാമത് എം.പി.വീരേന്ദ്രകുമാർ അനുസ്മരണവും പുരസ്‌കാര സമർപ്പണച്ചടങ്ങും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം : രാഷ്ട്രീയക്കാർക്കിടയിലെ സാഹിത്യകാരനായിരുന്നു എം.പി.വീരേന്ദ്രകുമാറെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. അവസാനംവരെ സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെപ്പിടിച്ച അദ്ദേഹം പരിസ്ഥിതിക്കായി നടത്തിയ ഇടപെടലുകൾ എക്കാലവും ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വയലാർ രാമവർമ സാംസ്‌കാരികവേദി സംഘടിപ്പിച്ച മൂന്നാമത് എം.പി.വീരേന്ദ്രകുമാർ അനുസ്മരണവും പുരസ്‌കാര സമർപ്പണച്ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വയലാർ രാമവർമ സാംസ്‌കാരികവേദി പ്രസിഡന്റ് ഡോ.ജി.രാജ്‌മോഹൻ അധ്യക്ഷനായി.
അധിനിവേശത്തെക്കുറിച്ചും ആഗോളവത്‌കരണത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ആകുലപ്പെട്ട മനസ്സായിരുന്നു വീരേന്ദ്രകുമാറിന്റേതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഡോ. ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. സമസ്തമേഖലകളിലും തന്റേതായ കൈയ്യൊപ്പ് ചാർത്തിയ ബഹുമുഖ പ്രതിഭയായിരുന്നു വീരേന്ദ്രകുമാറെന്ന് മുൻ മന്ത്രി വി.എസ്.ശിവകുമാർ അനുസ്മരിച്ചു.
ഡോ. ജോർജ് ഓണക്കൂറിനും ഡോ. എം.ആർ.തമ്പാനും എം.പി.വീരേന്ദ്രകുമാർ പുരസ്‌കാരവും മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർക്ക് ശതാഭിഷേക പുരസ്‌കാരവും ജനം ടി.വി. റിപ്പോർട്ടർ അഖിലിന് മാധ്യമ പുരസ്‌കാരവും നൽകി.
വയലാർ രാമവർമ സാംസ്‌കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, കരമന ജയൻ, സബീർ തിരുമല, ഗോപൻ ശാസ്തമംഗലം, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഡോ. ശ്രീവത്സൻ നമ്പൂതിരി, ജി.വിജയകുമാർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..