• സർവീസിൽനിന്നു വിരമിക്കുന്ന സതീശൻ, മിനിക്കുട്ടി എന്നിവർ മക്കളായ അഞ്ജന, കൃഷ്ണ എന്നിവർക്കൊപ്പം
തിരുവനന്തപുരം : സൈക്കിളിലേറി നേടിയ ഔദ്യോഗികജീവിതം ഒന്നിച്ച് പൂർത്തിയാക്കി ദമ്പതിമാർ. സൈക്ലിങ്ങിൽ ദേശീയ ജേതാക്കളായ ദമ്പതിമാരായ സതീശനും മിനിക്കുട്ടിയും മേയ് 31-ന് സർവീസിൽനിന്നു വിരമിക്കുകയാണ്.
സതീശൻ ദക്ഷിണ റെയിൽവേയിൽ ചീഫ് ടിക്കറ്റ് എക്‌സാമിനറും മിനിക്കുട്ടി ഫാമിലി വെൽഫെയർ പ്രസിൽ ഹെഡ് ബൈൻഡറുമാണ്.
ദേശീയ ഗെയിംസിൽ 1987-ൽ സതീശനും 2007-ൽ മിനിക്കുട്ടിയും സൈക്ലിങ്ങിൽ സ്വർണമെഡൽ ജേതാക്കളായിരുന്നു. ഇവരുടെ രണ്ടു പെൺമക്കളും സൈക്ലിങ്ങിൽ ദേശീയ ജേതാക്കളാണ്. നാലുപേർക്കും സ്‌പോർട്‌സ് ക്വാട്ടയിലാണ് സർക്കാർ ജോലി ലഭിച്ചത്. മക്കളായ അഞ്ജന എം.എസ്., കൃഷ്ണ എം.എസ്. എന്നിവരും സൈക്ലിങ്ങിൽ ദേശീയതലത്തിൽ സ്വർണമെഡൽ ജേതാക്കളാണ്. കൃഷ്ണ 2009 മുതൽ 16 വരെ ദേശീയതലത്തിൽ സ്വർണവും വെള്ളിയും നേടിയിരുന്നു. അഞ്ജന സെക്രട്ടേറിയറ്റിലെ ആഭ്യന്തരവകുപ്പിലും കൃഷ്ണ ജില്ലാ വിദ്യാഭ്യാസ ഓഫീസിലും ക്ലാർക്കുമാരാണ്.
സൈക്കിളിനെ സ്‌നേഹിക്കുന്ന കുടുംബത്തിന്റെ വഞ്ചിയൂർ ജനശക്തി റോഡിലെ ‘കൃഷ്ണാഞ്ജന’ വീട്ടിൽ ഒരുലക്ഷം മുതൽ എട്ടുലക്ഷം രൂപ വരെ വിലവരുന്ന പത്തോളം സൈക്കിളുകളുടെ ശേഖരവുമുണ്ട്.
ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ മന്ത്രി ആന്റണി രാജു, എസ്.പി.ദീപക്, ആർ.ശരത്ചന്ദ്രബാബു, വി.ബി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..