ആഴിമല കടലിൽ കുളിക്കാൻ ഇറങ്ങിയയാളെ കാണാതായി


1 min read
Read later
Print
Share

തിരയിൽപ്പെട്ടയൊരാളെ രക്ഷപ്പെടുത്തി

വിഴിഞ്ഞം : ആഴിമല കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കളിൽ ഒരാളെ തിരയിൽപ്പെട്ട് കാണാതായി. തിരയിൽപ്പെട്ട് അവശനായ മറ്റൊരാളെ രക്ഷപ്പെടുത്തി. കാണാതായ യുവാവിനായി വിഴിഞ്ഞം കോസ്റ്റൽ പോലീസ് രാത്രി വൈകിയും കടലിൽ തിരച്ചിൽ തുടരുകയാണ്. കണ്ടള കാട്ടുവിള അഴകം രാജേഷ് ഭവനിൽ മുത്തു എന്ന രാകേന്ദിനെ(27)യാണ് കാണാതായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മലയിൻകീഴ് ശാന്തൻമൂല കീഴെപാറയിൽ അനിൽകുമാറിനെ(31) ഒപ്പമുള്ളവർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.

സുഹൃത്തുക്കളായ അയിരംവീട് കോളനി പുലുവിള ലക്ഷംവീട്ടിൽ വിഷ്ണു, കണ്ടള അഴകം കാട്ടുവിള പുത്തൻവീട്ടിൽ സുജു, കണ്ടള മൂവോട്ടുകോണം തടത്തരിക്കത്തുവീട്ടിൽ കടുവക്കോണത്ത് അനു(38) എന്നിവർക്കൊപ്പമാണ് ഇവർ ആഴിമലയിലെത്തിയത്. രാകേന്ദുവിന്റെ ബന്ധുക്കളും ആഴിമല തീരത്ത് എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 6.45-ഓടെയാണ് അപകടം. സംഘമായി ആഴിമല തീരത്ത് എത്തിയവർ പാറക്കെട്ടിൽ വിശ്രമിച്ചശേഷം അവിടെനിന്ന് മൊബൈൽ ഫോണിൽ ഫോട്ടോകളെടുത്തിരുന്നു.

രാകേന്ദും അനിൽകുമാറും പാറപ്പുറത്തുനിന്ന് ഫോട്ടോകളെടുത്തശേഷം കടലിൽ ഇറങ്ങി കുളിക്കവേ തിരയിൽപ്പെടുകയായിരുന്നു.

തിരയിൽപ്പെട്ട് മറിഞ്ഞ് അവശനിലയിലായ അനിൽകുമാറിനെ ഒപ്പമുള്ളവർ വലിച്ചുകയറ്റുകയായിരുന്നു എന്ന് കോസ്റ്റൽ പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ് കോസ്റ്റൽ എസ്.എച്ച്.ഒ. കെ.പ്രദീപിന്റെ നിർദേശപ്രകാരം എസ്.ഐ.മാരായ ഗിരീഷ് കുമാർ, സിജിൻമാത്യു ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി.

വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി ഉൾപ്പെട്ടവരും സ്ഥലത്ത് എത്തി. തുടർന്ന് കോസ്റ്റൽ പോലീസിന്റെ പട്രോളിങ് ബോട്ടിൽ സിജിൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള കോസ്റ്റൽ വാർഡംഗങ്ങൾ ആഴിമലമുതൽ അടിമലത്തുറവരെയുള്ള ഭാഗത്ത് സെർച്ച് ലൈറ്റ് ഉൾപ്പെട്ട സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയാണ്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..