വിഴിഞ്ഞം : ആഴിമല കടലിൽ കൂട്ടുകാർക്കൊപ്പം കുളിക്കവേ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ടള കാട്ടുവിള അഴകം രാജേഷ് ഭവനിൽ തങ്കരാജന്റെയും ശോഭനകുമാരിയുടെയും മകനായ മുത്തു എന്ന രാകേന്ദു (27) ആണ് തിരയിൽപ്പെട്ട് മരിച്ചത്.
കോസ്റ്റൽ പോലീസിന്റെ പട്രോളിങ് ബോട്ടുപയോഗിച്ച് ബുധനാഴ്ച പുലർച്ചെ മുതൽ നടത്തിയ തിരച്ചിലിലാണ് വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്തുനിന്ന് ഏകദേശം മൂന്നു കിലോമീറ്റർ അകലെ മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് 6.45 ഓടെ ആഴിമലയിലെ ചാരുപാറ പാറയ്ക്കടുത്തായിരുന്നു അപകടം. എസ്.എച്ച്.ഒ. കെ.പ്രദീപ്, എസ്.ഐ.മാരായ എസ്. ഗിരീഷ് കുമാർ, ടി.ബിനു, സി.പി.ഒ.മാരായ ജോൺപോൾ രാജ്, പ്രിന്റോ, ഫ്രാൻസിസ്, കോസ്റ്റൽ വാർഡൻമാരായ എസ്.സിയാദ്, എസ്.ഡയോൺ, സ്രാങ്ക് എ.നിസാമുദീൻ, എസ്.ശ്യാംകുമാർ എന്നിവരാണ് കടലിൽ തിരച്ചിൽ നടത്തി മൃതദേഹം കണ്ടെടുത്തത്.
കോസ്റ്റൽ പോലീസ് കേസെടുത്തു. ഐശ്വര്യയാണ് രാകേന്ദിന്റെ ഭാര്യ. മക്കൾ: ആംബ്രോസ്, ആദവ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..