തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്റെ 9-ാം സംസ്ഥാന സഹകരണ കോൺഗ്രസ് ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും. സഹകരണമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മൂന്ന് ദിവസം നീളുന്ന സഹകരണ കോൺഗ്രസിൽ സഹകരണമേഖലയെ ബാധിക്കുന്ന പ്രശ്‌നങ്ങളും, മൂന്നേറ്റം ഉണ്ടാക്കാവുന്ന മേഖലകളെയും സംബന്ധിച്ച് ചർച്ചകളും, സെമിനാറുകളും, പ്രബന്ധാവതരണവും നടക്കും. സഹകരണ കോൺഗ്രസിന്റെ വിജയത്തിനായി ജൂൺ 30-ന് വൈകുന്നേരം മൂന്നിന് സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ വെച്ച് സ്വാഗതസംഘം രൂപവത്‌കരണ യോഗം നടക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..