വിഴിഞ്ഞം: മുക്കോല ജങ്ഷന് സമീപം സ്വകാര്യബാറിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിനശിച്ചു. ആളപായമില്ല.
വെങ്ങാനൂർ പ്ലാവറത്തല മേലെ പുത്തൻ വീട്ടിൽ എസ്.ജെ.ലാലുവിന്റെ ബൈക്കാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. സംഭവം കണ്ട നാട്ടുകാർ ഓടിയെത്തി വെള്ളമൊഴിച്ച് തീയണച്ചു. എന്നാൽ വീണ്ടും തീയാളിയതോടെ അഗ്നിരക്ഷാസേനയെ അറിയിച്ചു. എ.എസ്.ടി.ഒ. ഏങ്കൽസിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് പൂർണമായും തീയണച്ചത്.
ഷോർട്ട് സർക്യൂട്ടാവാം കാരണമെന്ന് അഗ്നിരക്ഷാസേനാധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..