തിരുവനന്തപുരം : കെ-ഫോൺ ഉദ്ഘാടനദിനമായ തിങ്കളാഴ്ച നിയമസഭാമണ്ഡലങ്ങളിൽ എം.എൽ.എ.മാരുടെ നേതൃത്വത്തിൽ ഉദ്ഘാടന പരിപാടികൾ നടക്കും. വൈകീട്ട് നാലിന് നിയമസഭാ കോംപ്ലക്‌സിലുള്ള ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ-ഫോൺ നാടിനു സമർപ്പിക്കും.
നേമം നിയമസഭാമണ്ഡലതല ഉദ്ഘാടനം, തിരുമല എബ്രഹാം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടിയും നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിപാടി മന്ത്രി ജി.ആർ.അനിലും ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് പാറശ്ശാല ഇവാൻസ് ഹൈസ്‌കൂളിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ., കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., കടയ്ക്കാവൂർ എസ്.എൻ.വി.ജി.എച്ച്.എസ്.എസിൽ വി.ശശി എം.എൽ.എ., അരുവിക്കര ഗവ. എച്ച്.എസ്.എസിൽ ജി.സ്റ്റീഫൻ എം.എൽ.എ. എന്നിവർ ഉദ്ഘാടനം ചെയ്യും.
3.30-ന് വാമനപുരം ഗവൺമെന്റ് യു.പി. സ്‌കൂളിൽ ഡി.കെ.മുരളി എം.എൽ.എ., വൈകീട്ട് നാലിന്, വർക്കല ശിവഗിരി ഹയർ സെക്കൻഡറി സ്‌കൂളിൽ വി.ജോയി എം.എൽ.എ., പെരുമ്പഴുതൂർ ഹൈസ്‌കൂളിൽ കെ.ആൻസലൻ എം.എൽ.എ., കുളത്തുമ്മൽ എൽ.പി. സ്‌കൂളിൽ ഐ.ബി.സതീഷ് എം.എൽ.എ., ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒ.എസ്.അംബിക എം.എൽ.എ. എന്നിവരും ഉദ്ഘാടനം നിർവഹിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..