തിരുവനന്തപുരം : മധ്യവേനലവധി കവർന്നെടുത്തതുൾപ്പെടെ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്ത് മന്ത്രി വിദ്യാഭ്യാസമേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നാരോപിച്ച് കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചു.
മധ്യവേനലവധി ക്രമീകരിക്കുന്നത് വിദ്യാഭ്യാസമേഖലയ്ക്ക് എന്ത് ഗുണമാണുണ്ടാകുന്നതെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് കെ.പി.എസ്.ടി.എ. ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായണന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.രാജ്‌മോഹൻ, ആർ.ശ്രീകുമാർ, ബിജു തോമസ്, നെയ്യാറ്റിൻകര പ്രിൻസ്, എൻ.സാബു, ജില്ലാ സെക്രട്ടറി സി.ആർ.ആത്മകുമാർ, ബിജു ജോബോയി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..