തിരുവനന്തപുരം : കേരള സർവകലാശാലയുടെ ബി.എ. പരീക്ഷയിൽ സംസ്‌കൃതം പ്രത്യേക വിഷയങ്ങളിൽ ഇരട്ട സഹോദരിമാർ ആദ്യത്തെ രണ്ടു റാങ്കുകൾ പങ്കിട്ടു. സർക്കാർ സംസ്കൃത കോളേജ് വിദ്യാർഥികളായ ആര്യശ്രീ എ.എസ്., അമൃതശ്രീ എ.എസ്. എന്നിവർക്കാണ് ഒന്നും രണ്ടും റാങ്കുകൾ ലഭിച്ചത്.
പേരൂർക്കട അമ്പലംമുക്ക് ശാന്തിഭവനിൽ സോഫ്റ്റ്‌വേർ മേഖലയിൽ ജോലിചെയ്തിരുന്ന പി.എസ്.അജിത്കുമാറിന്റെയും ഡി.ശാന്തകുമാരി അമ്മയുടെയും മക്കളാണ്. അഞ്ചാം ക്ലാസ് മുതൽ സംസ്കൃതപഠനം നടത്തുന്ന ഇരുവരും ബി.എ.യ്‌ക്ക് സംസ്‌കൃതം സ്‌പെഷ്യൽ ജ്യോതിഷം വിഷയമാണ് പഠിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..