Caption
ചിറയിൻകീഴ് : ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയ സ്‌കൂളെന്ന ഖ്യാതി ഇക്കുറിയും പാലവിള ഗവൺമെന്റ് യു.പി.എസിന്.
പ്രീ പ്രൈമറിയിൽ 215, ഒന്നാം ക്ലാസിൽ 115, മറ്റു ക്ലാസുകളിലായി 43 വിദ്യാർഥികൾ ഉൾപ്പെടെ 383 പേരാണ് പുതുതായി പ്രവേശനം നേടിയത്. പ്രവേശനോത്സവം പി.ടി.എ. പ്രസിഡന്റ് എസ്. വിനോദിന്റെ അധ്യക്ഷതയിൽ ഗ്രാമപ്പഞ്ചായത്തംഗം ശിവപ്രഭ ഉദ്ഘാടനം ചെയ്തു. കരവാരം രാമചന്ദ്രൻ മുഖ്യാതിഥിയായി, പ്രഥമാധ്യാപിക ഷാമില ബീവി, പി.ടി.എ. ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
തോന്നയ്ക്കൽ സ്‌കൂൾ
പോത്തൻകോട് : തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം ജില്ലാപ്പഞ്ചായത്തംഗം കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ.നസീർ അധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ െജസി ജലാൽ, പഞ്ചായത്തംഗം തോന്നയ്ക്കൽ രവി, എസ്.എം.സി. ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, പ്രഥമാധ്യാപകൻ എസ്.സുജിത്ത്, നിസാർ അഹമ്മദ് എന്നിവർ സംസാരിച്ചു.
പാട്ടത്തിൽ സ്‌കൂൾ
പോത്തൻകോട് : പാട്ടത്തിൽ ഗവ. എൽ.പി. സ്‌കൂളിലെ പ്രവേശനോത്സവം പഞ്ചായത്തംഗം ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ കൃഷ്ണൻകുട്ടി മടവൂർ അധ്യക്ഷനായി. സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ബീന, സുനിൽ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..