തിരുവനന്തപുരം : ആർ.എം.എസിനടുത്ത് സിദ്ധി വിനായക ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് മോഷണം. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. വിളവൻകോട് കിള്ളിയൂർ മാങ്കര ചരൽവിള വീട്ടിൽ യേശുദാസാണ് അറസ്റ്റിലായത്.
ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലുണ്ടായിരുന്ന 5000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു മോഷണം. സി.സി.ടി.വി. ദൃശ്യങ്ങളിൽ ഈ സമയത്ത് ഒരാൾ ക്ഷേത്രത്തിനുള്ളിൽ കടക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ദൃശ്യങ്ങൾ പരിശോധിച്ച് സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ മൂന്നുപേരെ സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തു. രണ്ടുപേരെ വിട്ടയച്ചെങ്കിലും ഒരാളെ കസ്റ്റഡിയിലെടുത്ത് വിശദമായി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് യേശുദാസിനെ അറസ്റ്റ് ചെയ്തത്. പാളത്തിന്റെ ഭാഗംവഴി വന്ന് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുകയായിരുന്നുവെന്നാണ് നിഗമനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..