• ഡി.വിനയചന്ദ്രൻ പൊയട്രി ഫൗണ്ടേഷന്റെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം കെ.ജയകുമാറിന് മന്ത്രി വി.ശിവൻകുട്ടി നൽകുന്നു
തിരുവനന്തപുരം : വിനയചന്ദ്രൻ പൊയട്രി ഫൗണ്ടേഷന്റെ സമഗ്രസംഭാവനയ്ക്കുള്ള നാഷണൽ പൊയട്രി പുരസ്‌കാരം മന്ത്രി വി.ശിവൻകുട്ടി മുൻചീഫ് സെക്രട്ടറി കെ.ജയകുമാറിന് സമ്മാനിച്ചു. മലയാളകവിതയുടെ നിലാവാണ് ഡി.വിനയചന്ദ്രന്റെ കവിതകളെന്ന് മന്ത്രി പറഞ്ഞു. മികച്ച യാത്രാവിവരണത്തിനുള്ള പുരസ്‌കാരം കെ.ആർ. അജയൻ ഏറ്റുവാങ്ങി. പത്രപ്രവർത്തകനായ ഇന്ദ്രബാബു അധ്യക്ഷനായി.
ഔദ്യോഗികജീവിതത്തിൽ പിശക് വരാതിരിക്കാനും മാനുഷികത സൂക്ഷിക്കാനും കഴിഞ്ഞത് കവിയെന്ന ഓർമപ്പെടുത്തൽ ഉള്ളതുകൊണ്ടാണെന്ന് കെ.ജയകുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഡോ.പി.സി.റോയി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.ഹരീന്ദ്രൻ നായർ മുഖ്യാതിഥിയായി. പ്രോഗ്രാം കൺവീനർ ഡോ.രാജാ വാര്യർ, ജനറൽ സെക്രട്ടറി പ്രതാപൻ, ജോയിന്റ് സെക്രട്ടറി സുനിൽ പാച്ചല്ലൂർ, ഷാനവാസ് മുഹമ്മദ്, കെ.എ.വഹീദ, രമ്യ അനൂപ് തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി നടന്ന കവിസംഗമത്തിൽ കുടവനാട് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. രാജൻ താന്നിക്കൽ, പ്രൊഫ. ടി.ഗിരിജ, കെ.പി.ഗോപാലകൃഷ്ണൻ, ഐശ്വര്യ ജെ.എസ്., ഡോ. എസ്.ബി.അനിൽകുമാർ, ചാന്നാങ്കര ജയപ്രകാശ്, കീഴാറൂർ സുകു തുടങ്ങിയവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..