തിരുവനന്തപുരം : മൃഗശാലയിലേക്ക് പുത്തൻതാരങ്ങളെത്തുന്നു. കർണാടക തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയിൽ നിന്ന് ഓരോ ജോഡി വീതം സിംഹങ്ങൾ, ഹനുമാൻ കുരങ്ങുകൾ, എമു എന്നിവ തിങ്കളാഴ്ചയെത്തും.
മേയ് 29-നാണ് മൃഗങ്ങളെ കൊണ്ടുവരാനായി മൃഗശാലാ അധികൃതർ തിരുപ്പതി മൃഗശാലയിലേക്ക് യാത്ര തിരിച്ചത്. തിരുവനന്തപുരം മൃഗശാലയിൽനിന്ന് ആറ് പന്നിമാനുകൾ, മൂന്ന് കഴുതപ്പുലികൾ എന്നിവയെ കൈമാറിയാണ് പുതിയതിനെ എത്തിക്കുന്നത്. ഇതിന് കേന്ദ്രമൃഗശാല അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നു.
പുതിയ മൃഗങ്ങളെ പാർപ്പിക്കാനുള്ള കൂടുകളുടെ നവീകരണവും പൂർത്തിയായി. ഇവിടെ എത്തിച്ചശേഷം പരിശോധനകൾക്ക് ശേഷമാകും ഇവയെ കാഴ്ചക്കാർക്ക് കാണാനുള്ള അവസരം ലഭിക്കുക.
മൃഗശാലയിലെ അസൗകര്യങ്ങളെക്കുറിച്ചും മൃഗങ്ങളുടെ കൈമാറ്റം നടക്കാത്തതിനെപ്പറ്റിയും മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് സർക്കാർ മൃഗശാലാ നടത്തിപ്പിന് വിദഗ്ധ സമിതിയെ നിയമിക്കാൻ തീരുമാനിച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..