രഞ്ജു
കൊച്ചി : ആത്മാർഥ സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാനായി സ്വന്തം കരൾ പകുത്തുനൽകി, എന്നാൽ വിധി അയാൾക്ക് നൽകിയത് ദുരിതങ്ങൾ മാത്രം. തിരുവനന്തപുരം സ്വദേശി രഞ്ജു (42) ആണ് സുഹൃത്തിന്റെ പിതാവിന് കരൾ പകുത്തുനൽകിയത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞതോടെ രഞ്ജു പക്ഷാഘാതം (സ്പൈനൽ സ്‌ട്രോക്ക്) വന്നു കിടപ്പിലായി. ഇതോടെ സുഹൃത്ത് കൈയൊഴിഞ്ഞു. അവർ വീട് മാറി എവിടേയ്ക്കോ പോയി. രഞ്ജുവിന്റെ സഹോദരി വിളിച്ചിട്ടുപോലും ഫോൺ എടുക്കാതെ അവർ ഒഴിഞ്ഞുമാറി.
ചതിപറ്റി ആരാലും സഹായിക്കാൻ ഇല്ലാതെ ചികിത്സാ സഹായം തേടുന്ന രഞ്ജുവിനെ കുറിച്ചുള്ള പത്രവാർത്ത കണ്ട് സുമനസ്സുകൾ സഹായിച്ചു. വിദഗ്ദ്ധ ചികിത്സയിൽ കിടപ്പിലായ രഞ്ജു ഇരിക്കാൻ പാകമായി. എന്നാൽ, രണ്ടുവർഷം നീണ്ടുനിന്ന ചികിത്സയ്ക്കായി മാത്രം 32 ലക്ഷം രൂപ ചെലവായി. തുടർചികിത്സ മുടങ്ങിയാൽ ഇതുവരെ ചെയ്തത് എല്ലാം വെറുതെ ആകും.
രഞ്ജു ഒന്ന് നടന്നു തുടങ്ങിയാലെ സഹോദരി രശ്മിക്ക് ജോലിക്കുപോയി തുടങ്ങാൻ കഴിയൂ. ഉള്ള സ്വർണമെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയുമാണ് രഞ്ജുവിെന്റ ചികിത്സ രശ്മി മുന്നോട്ട് കൊണ്ടുപോകുന്നത്. രഞ്ജുവിന് കൂട്ടായി സഹോദരി അല്ലാതെ അടുത്ത ബന്ധുക്കളാരുമില്ല.
വിദേശത്തുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് എത്തിയാണ് രശ്മി സഹോദരനെ പരിപാലിക്കുന്നത്. ഇടപ്പള്ളി മാമംഗലത്ത് വാടക വീട്ടിലാണ് നിലവിൽ താമസം. വാടകയും മറ്റു ചെലവുകളും നടത്താൻ തന്നെ കഴിയാത്ത സ്ഥിതിയാണ്. ഇതിനിടെ ലക്ഷങ്ങൾ വേണ്ട തുടർചികിത്സ എങ്ങനെ നടത്തും എന്നറിയാതെ അലയുകയാണ് രശ്മി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ സഹോദരങ്ങൾ.
രഞ്ജുവിനെ സഹായിക്കാൻ ചികിത്സാ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ: രശ്മി. ആർ., സൗത്ത് ഇന്ത്യൻ ബാങ്ക് ആറ്റിങ്ങൽ ശാഖ. അക്കൗണ്ട് നമ്പർ: 0114053000109508. ഐ.എഫ്.എസ്.സി: SIBL0000114. ഗൂഗിൾ പേ: 95443 90122.
Content Highlights: thiruvananthapuram native ranju paralyzed after liver donation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..