ഇന്ധനം തികഞ്ഞില്ല; വിദേശ പായ്‌ക്കപ്പൽ വിഴിഞ്ഞത്ത് അടുപ്പിച്ചു


വിഴിഞ്ഞത്ത് അടുപ്പിച്ച പായ്ക്കപ്പലിലെ സഞ്ചാരികൾ

വിഴിഞ്ഞം : ഇന്ധനം തീരാറായതിനെത്തുടർന്ന് വിദേശ പായ്ക്കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചു. ഇൻഡൊനീഷ്യയിൽനിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന, മൂന്ന് റഷ്യക്കാർ സഞ്ചരിച്ചിരുന്ന ചെലിയാ ബിൻസ്‌ക് എന്ന പായ്ക്കലാണ് തുറമുഖത്ത് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അടുപ്പിച്ചത്.

റഷ്യൻ സ്വദേശികളായ ഗോർണോവ് വ്‌ളാഡിമർ(67), അകിമോവ്(51), സൈനുദീൻ അലെക്‌സി(43) എന്നിവരാണ് പായ്ക്കപ്പലിലുള്ളത്. യാത്രയ്‌ക്കിടെ പുറംകടലിൽ വച്ചാണ് ഇന്ധനക്കുറവ് അനുഭവപ്പെട്ടത്. തുടർന്ന് മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു. അടിയന്തരസാഹചര്യം മുൻനിർത്തി വിഴിഞ്ഞം സീവേർഡ് വാർഫിലെത്താൻ തുറമുഖ വകുപ്പ് അനുമതി നൽകി. അതേസമയം കരയിലേക്ക് കയറാനായി അനുമതി നൽകിയില്ല. തുറമുഖ അധികൃതർ അറിയിച്ചതിനുസരിച്ച് വിദേശ പൗരൻമാരുടെ രേഖകൾ ഇമിഗ്രേഷൻ അധികൃതരെത്തി പരിശോധിച്ചു.

ഇന്ധനത്തോടൊപ്പം സഞ്ചാരികൾക്ക് കുടിവെള്ളവും പലവ്യഞ്ജനങ്ങളും മറ്റു ഭക്ഷണവസ്തുക്കളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാരിടൈം ബോർഡിന്റെ വിഴിഞ്ഞം തുറമുഖ പർസർ വിനുലാൽ പറഞ്ഞു. വിഴിഞ്ഞം മുല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെ.എം.ബക്ഷി കമ്പനിയാണ് സഞ്ചാരികൾക്ക് ഇന്ധനവും ഭക്ഷ്യവസ്തുക്കളും നൽകുക. ഇന്ധനം നിറച്ചശേഷം പായ്ക്കപ്പൽ ചൊവ്വാഴ്ച വിഴിഞ്ഞം തീരം വിടുമെന്ന് മാരിടൈം ബോർഡ് അധികൃതർ അറിയിച്ചു.

Content Highlights: thiruvananthapuram vizhinjam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..