പ്രതി അശ്വതി
വിഴിഞ്ഞം: പോലീസിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണംതട്ടിയ കേസിൽ യുവതി അറസ്റ്റിൽ. വെങ്ങാനൂർ സ്വദേശിനിയായ എസ്.എസ്. അശ്വതിയെ (29) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. വീടുവയ്‌ക്കാൻ വായ്‌പ നൽകാമെന്നും ഇവർ വാഗ്ദാനം നൽകി. വനിതാ പോലീസാണെന്ന് ചമഞ്ഞാണ് തട്ടിപ്പുനടത്തിയത്.
കോട്ടുകാൽ ചൊവ്വര കാവുനട തെേക്കകോണത്ത് വീട്ടിൽ അനുപമയുടെ പരാതിയെത്തുടർന്നാണ് യുവതി അറസ്റ്റിലായത്. ഇവരിൽനിന്ന് ഒരുലക്ഷത്തി അറുപതിനായിരം രൂപ ഗൂഗിൾ പേ വഴിയും നേരിട്ടുമായി പ്രതി പലഘട്ടങ്ങളിലായി വാങ്ങിയിരുന്നു. കഴിഞ്ഞ നവംബർ മുതൽ ജനുവരിവരെയുള്ള സമയത്താണ് യുവതി പണം വാങ്ങിയിരുന്നത്.
മരുതൂർകോണത്തെ സ്കൂളിലെ പി.ടി.എ. പ്രസിഡന്റാണെന്നും സ്റ്റുഡൻറ് പോലീസിന്റെ പരിശീലനത്തിനിടയിൽ പോലീസുകാർക്ക് ഒപ്പം നിന്ന ഫോട്ടോകളും അനുപമയെ കാണിച്ചായിരുന്നു പ്രതി പണം തട്ടിയെടുത്തത്. പോലീസിൽനിന്ന് അവധിയെടുത്ത് താൻ ഇപ്പോൾ സീരിയലുകളിൽ അഭിനയിക്കുകയാണെന്നും തിരക്കഥാകൃത്താണെന്നും പ്രതി യുവതിയെ പറഞ്ഞ് ധരിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് അനുപമ വിശ്വസിച്ച് പണം നൽകിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ ജി.വിനോദ്, എ.ഹർഷകുമാർ, വനിതാ പോലീസുകാരായ ലേഖ, വിജിത എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Content Highlights: young woman was arrested for extorting money by offering a job in police department
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..