കുണ്ടായി കോൾക്കുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ
ചാലക്കുടി : ദേശീയപാതയിൽ യാത്രക്കാരെ മർദിച്ച് പുറത്തിറക്കി തട്ടിയെടുത്ത കാർ അഷ്ടമിച്ചിറയ്ക്കടുത്ത് കുണ്ടായി കോൾക്കുന്നിൽ ഉക്ഷേിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിന്റെ സീറ്റുകൾ കുത്തിക്കീറിയ നിലയിലാണ്. ചില്ലുകളും തകർത്തു.
കോൾക്കുന്ന് ക്ഷേത്രത്തിന് സമീപത്തെ ഇടവഴിയിലാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. ഞായറാഴ്‌ച വൈകീട്ട് പരിസരവാസികൾ അറിയിച്ചതിനെത്തുടർന്നാണ് പോലീസ് പരിശോധന നടത്തി കാർ തിരിച്ചറിഞ്ഞത്. തുടർന്ന് ചാലക്കുടി പോലീസിന് കൈമാറി.
കുഴൽപ്പണം കടത്തിക്കൊണ്ടുപോകുന്നതാണെന്ന് സംശയിച്ച് അത് കൈവശപ്പെടുത്താൻ കാർ തട്ടിക്കൊണ്ടുപോയതാണെന്ന സൂചനയാണ് പോലീസ് നൽകുന്നത്. മൂവാറ്റുപുഴ മുളവൂർ കിഴക്കേക്കടവ് വട്ടുകുളത്തിൽ യൂനുസ് (50), ചിറപ്പടി വൈക്കിലഴികം സാദിഖ് (38) എന്നിവർ സഞ്ചരിച്ച കാറാണ് ശനിയാഴ്‌ച പുലർച്ചെ ചാലക്കുടിപ്പാലത്തിനു സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. കാർ തടഞ്ഞുനിർത്തി ചില്ല് തകർത്താണ് യൂനുസിനെയും സാദിഖിനെയും ആക്രമിച്ച് വലിച്ചിറക്കി കാർ തട്ടിയെടുത്തുപോയത്.
മഹാരാഷ്ട്ര രജിസ്‌ട്രേഷൻ നമ്പറുള്ള ചുവന്ന കാറിൽ എത്തിയ സംഘമാണ് ആക്രമിച്ച് കാർ തട്ടിയെടുത്തതെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവം കണ്ട് അക്രമികളെ തടയാൻ ശ്രമിച്ച ലോറി ഡ്രൈവറെ സംഘം മർദിക്കാൻ ശ്രമിച്ചു. ലോറിയുടെ കണ്ണാടി സംഘം തകർത്തു. യൂനുസിനെയും സാദിഖിനെയും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യൂനുസും സാദിഖും റെഡിമെയ്ഡ് വസ്ത്രങ്ങൾ വാങ്ങിവിൽക്കാൻ ബെംഗളൂരുവിൽ പോയി തിരിച്ചുവരുകയായിരുന്നു. പശ്ചാത്തലം അന്വേഷിച്ചതിൽനിന്ന് ഇവർ ആക്രമിക്കപ്പെടാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലീസ്. തുടർന്നാണ് കുഴൽപ്പണവുമായി വരുന്നവരെ ആക്രമിക്കുന്ന സംഘത്തെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചത്. ദേശീയപാത കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസിന് മുൻ അനുഭവമുള്ളതാണ്. കാറിൽ കുഴൽപ്പണമാണെന്ന ധാരണയിലാണ് തട്ടിയെടുത്തതെന്ന് പോലീസ്
Content Highlights: abandoned car have been found in chalakudi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..