രാഹുൽ മാങ്കൂട്ടത്തിൽ
പാലിയേക്കര : യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാർ ടോൾജീവനക്കാർ ആക്രമിച്ചതായി പരാതി.
പാലിയേക്കര ടോൾപ്ലാസയിൽ ചൊവ്വാഴ്ച രാത്രി 11-നായിരുന്നു സംഭവം. ടോൾ നൽകി കടന്നുപോയ രാഹുലിന്റെ കാറിനു പിറകിൽ മറ്റൊരു കാർ ടോൾ നൽകാതെ കടന്നുപോകാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണം. പിറകിൽ വന്ന കാർ നിർത്തുന്നതിനായി ജീവനക്കാർ എറിഞ്ഞ ഇരുമ്പുവടി രാഹുലിന്റെ കാറിലാണ് കൊണ്ടത്. രാഹുലിന്റെ കാറിന്റെ മുൻഭാഗത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.
ചോദ്യംചെയ്ത രാഹുലിനോടും സംഘത്തോടും ടോൾജീവനക്കാർ മോശമായി പെരുമാറിയതായും പറയുന്നു. സംഭവമറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടോൾപ്ലാസയിൽ എത്തി പ്രതിഷേധിച്ചു. പ്രതിഷേധക്കാർ ടോൾബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ പിരിച്ചയച്ചു.
Content Highlights: paliyekkara toll plaza


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..