പ്രതീകാത്മക ചിത്രം / UNI
തൃശ്ശൂർ : തീവണ്ടിയിലെ അപായച്ചങ്ങല അനാവശ്യമായി വലിച്ചതിന് കഴിഞ്ഞ വർഷം ദക്ഷിണ റെയിൽവേ എടുത്തത് 1369 കേസുകൾ. അറസ്റ്റിലായത് 1043 പേർ. പിഴയായി ഈടാക്കിയത് 7.11 ലക്ഷം രൂപ. അനാവശ്യമായി അപായച്ചങ്ങല വലിക്കരുതേ എന്ന അഭ്യർത്ഥനയോടൊപ്പമാണ് ദക്ഷിണ റെയിൽവേ ഈ കണക്കുകളും പരസ്യപ്പെടുത്തിയത്.
അപായച്ചങ്ങല വലിക്കുന്ന തീവണ്ടിയുടെ മാത്രമല്ല മറ്റു വണ്ടികളുടെയും സമയക്രമം തെറ്റാൻ ഇതു കാരണമാകും. ദക്ഷിണ റെയിൽവേ പ്രതിദിനം 1943 തീവണ്ടി സർവീസുകളാണ് നടത്തുന്നത്. ഇതിൽ 22 ലക്ഷം യാത്രക്കാരാണ് ഉണ്ടാകാറ്. അതുകൊണ്ടുതന്നെ ചെറിയ സമയനഷ്ടംപോലും യാത്രക്കാരെ ബാധിക്കും.
അത്യാവശ്യ സന്ദർഭങ്ങളുണ്ടായാൽ അതേ കോച്ചിലുള്ള ടിക്കറ്റ് പരിശോധകനെ ആദ്യം വിവരം അറിയിക്കണമെന്ന് റെയിൽവേ ആവശ്യപ്പെടുന്നു. അല്ലെങ്കിൽ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വിവരം അറിയിക്കാം. സുരക്ഷാപ്രശ്‌നങ്ങൾ ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപെടുത്താൻ മാത്രമാണ് അപായച്ചങ്ങല ഉപയോഗിക്കേണ്ടത്. അനാവശ്യമായി ഇതുപയോഗിക്കുന്നത് റെയിൽവേ നിയമപ്രകാരം ഒരുവർഷം തടവും പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..