ബി.ജെ.പി. റോഡ് ഉപരോധിച്ചു


കാഞ്ഞാണി : കാഞ്ഞാണി-ഏനാമാവ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മണലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞാണി സെന്ററിൽ റോഡ് ഉപരോധിച്ചു. അമൃത് കുടിവെള്ള പദ്ധതിക്കുവേണ്ടി റോഡ് പൂർണമായി പൊളിച്ചുമാറ്റിയതിനുശേഷം നാലുവർഷമായി അറ്റകുറ്റപ്പണികൾ നടത്താതെ കുഴികൾ നിറഞ്ഞിരിക്കുകയാണ്.

വേനൽമഴ കനക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണികൾ നടത്തി റോഡ് പൂർവ സ്ഥിതിയിലാക്കണമെന്ന് ബി.ജെ.പി. മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. സമരം ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനംചെയ്തു. മണലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷനായി.

മണ്ഡലം ജനറൽ സെക്രട്ടറി മനോജ് മാനിന, സന്തോഷ് പണിക്കശ്ശേരി, മണ്ഡലം ട്രഷറർ ജിനിൽ കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് ശരവണൻ പാടൂർ, സുധീർ പൊറ്റെക്കാട്ട് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ശാലിനി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഖിൽ ദാസ്, ജനറൽ സെക്രട്ടറി അഞ്ജലി, കൃഷ്ണേന്ദു എന്നിവർ നേതൃത്വംനൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..