കോൺഗ്രസ് റോഡ് ഉപരോധിച്ചു


• കോൺഗ്രസ് മണലൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി കാഞ്ഞാണിയിൽ വഴിതടഞ്ഞപ്പോൾ

കാഞ്ഞാണി : അമൃത് കുടിവെള്ള പദ്ധതിക്കായി പൊളിച്ച പെരിങ്ങോട്ടുകര- 'ഏനാമാവ് റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണലൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി റീത്ത് സമർപ്പണവും കാഞ്ഞാണി സെന്ററിൽ വഴിതടയലും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ബാബു ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് എം.വി. അരുൺ അധ്യക്ഷനായി.

വിജി അശോകൻ, കെ.ബി. ജയറാം, കെ.കെ. പ്രകാശൻ, പുഷ്പാ വിശ്വംഭരൻ, ടോണി അത്താണിക്കൽ, ബീനാ സേവ്യർ എന്നിവർ പ്രസംഗിച്ചു. സമരക്കാരെ പോലീസ് അറസ്റ്റുചെയ്തുനീക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..