കുഞ്ചൻ നമ്പ്യാർ ദിനാചരണം


• കുഞ്ചൻ നമ്പ്യാർ ഓർമദിനം ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞാണി : കലക്കത്ത് കുഞ്ചൻ നമ്പ്യാർ ഓർമദിനം മണലൂർ തുള്ളൽക്കളരിയിൽ ആചരിച്ചു. പുഷ്പാർച്ചന, ഓട്ടൻതുള്ളൽ, സംഗീതക്കച്ചേരി എന്നിവ നടന്നു. ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു. കുഞ്ചൻ നമ്പ്യാരുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ജോൺസൺ അധ്യക്ഷനായി.

സംസ്ഥാന അധ്യാപക അവാർഡ് നേടിയ സെയ്ന്റ്‌ ഇഗ്നേഷ്യസ് സ്കൂൾ പ്രധാനാധ്യാപിക കാതറിനെ മൃദംഗവിദ്വാൻ കലാമണ്ഡലം സജിത്ത് ബാലകൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു. തുള്ളൽ കലാകാരി മീനാക്ഷി ഗുരുവായൂരിന്റെ നളചരിതം ഓട്ടൻതുള്ളൽ, മാക് കണ്ടാണശ്ശേരിയുടെ സംഗീതവിരുന്ന് എന്നിവയുണ്ടായി.

ഗുരുവായൂർ പൈതൃകം സംഘടനയുടെ കോ-ഓർഡിനേറ്റർ രവി ചങ്കത്ത് കുഞ്ചൻനമ്പ്യാർ അനുസ്മരണപ്രഭാഷണം നടത്തി.

മണലൂർ ഗോപിനാഥ്, ദാരുശില്പ ആചാര്യൻ നന്ദൻ എളവള്ളി, സുധീർ പൊറ്റെക്കാട്, സുജിന്ത് കല്ലാറ്റ്, രാമനുണ്ണി പാണ്ഡ്യത്ത്, ബബിൽനാഥ് പൂക്കാടൻ, വി.എൻ. സുർജിത്ത്, തുള്ളൽ ആചാര്യൻ മുരിയാട് മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..