ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന്റെ ഇരുപതാം വാർഷികം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
കേച്ചേരി : ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന്റെ ഇരുപതാം വാർഷികം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് പ്രസിഡന്റ് വി.എ. കൊച്ചുലാസർ അധ്യക്ഷനായി. ആക്ട്‌സ് ജനറൽ സെക്രട്ടറി ഫാ. ഡേവിസ് ചിറമ്മൽ ആമുഖപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ മുരളി പെരുനെല്ലി എം.എൽ.എ. ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് സ്മരണിക പ്രകാശനം നടത്തി. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷോബി ടി.ആർ., കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. ഉഷാദേവി, ജില്ലാ പഞ്ചായത്തംഗം എ.വി. വല്ലഭൻ എന്നിവർ പങ്കെടുത്തു. എം.എം. മുഹ്‌സിൻ, പി.ടി. ജോസ്, വി.പി. ലീല തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..