ദീപപ്രതിഷ്ഠയുടെ വാർഷികാഘോഷം


• കാരമുക്ക് ചിദംബരക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സർവൈശ്വര്യപൂജ

കാഞ്ഞാണി : ഗുരുദേവൻ നടത്തിയ ദീപപ്രതിഷ്ഠയിലൂടെ പ്രസിദ്ധമായ കാരമുക്ക് ചിദംബര ക്ഷേത്രത്തിൽ 102-ാമത് പ്രതിഷ്ഠാദിനാഘോഷം ഭക്തിനിർഭരമായി. ഗുരുപൂജ, സർവൈശ്വര്യപൂജ, പ്രഭാഷണം എന്നിവ നടന്നു. പ്രസാദ ഊട്ടിന് നൂറു കണക്കിനാളുകൾ പങ്കെടുത്തു.

കുണ്ടലിയൂർ ശ്രീനാരായണ ഗുരുകുലം മഠാധിപതി സ്വാമി ശാന്താനന്ദ തീർഥ മുഖ്യകാർമികനായി.

സിജിത്ത് സഹകാർമികനായി. ഗുപ്ത സമാജം പ്രസിഡന്റ് ടി.വി. സുഗതൻ, സെക്രട്ടറി സുധാകരൻ മണ്ടത്ര, ട്രഷറർ സുരേഷ് ബാബു വന്നേരി, വൈസ് പ്രസി. അഡ്വ. ടി.ആർ. ശിവൻ, കെ.ജി. ശശിധരൻ, കെ.ഡി. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..