• ഗുരുവായൂർ- പൊന്നാനി സംസ്ഥാന പാതയിൽവടക്കേക്കാട് സെന്ററിലെ കുഴി
കേച്ചേരി : യാത്രാദുരിതം അനുഭവപ്പെടുന്ന ആളൂർ - ചൂണ്ടൽ റോഡിൽ മഴ മാറിയാൽ ഉടൻ ടാറിടുമെന്ന് പൊതുമരാമത്ത് വകുപ്പ്. ആളൂർ മുതൽ ചൂണ്ടൽ വരെ നാല് കിലോമീറ്ററിലാണ് പണി നടക്കുന്നത്.
റോഡിൽ വെള്ളക്കെട്ടുണ്ടാകുന്ന ഭാഗം മെറ്റൽ നിരത്തി ഉയർത്തുകയും ഇരുവശത്തേക്കും വീതികൂട്ടുകയും ചെയ്യുകയാണ് ഇപ്പോൾ.
എന്നാൽ, മഴ കനത്തതോടെ പണി ഇഴയുകയാണ്. കേച്ചേരി - ചൂണ്ടൽ റോഡിൽ അപകടങ്ങളോ ഗതാഗതക്കുരുക്കോ ഉണ്ടാകുമ്പോൾ വാഹനങ്ങൾ ആശ്രയിക്കുന്ന റോഡാണിത്.
ഉയരത്തിൽ മെറ്റൽ നിരത്തിയതിനാൽ ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. മാത്രമല്ല, പലയിടത്തും അനധികൃത നിർമാണങ്ങൾ കാരണം റോഡിന് ആവശ്യമായ വീതിയില്ല. അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി, പുറമ്പോക്ക് പൂർണമായും എടുത്ത് വീതികൂട്ടുന്നില്ല എന്നും നാട്ടുകാർ ആരോപിക്കുന്നനുണ്ട്. എന്നാൽ, മഴ മാറിയാൽ ഒരു ആഴ്ചയ്ക്കുള്ളിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാറിട്ട് പണി പൂർത്തീകരിക്കുമെന്നും പുറമ്പോക്കിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുമെന്നും പി.ഡബ്ല്യു.ഡി. അധികാരികൾ പറഞ്ഞു.
നടുവുളുക്കും കുഴി : പരിഹരിക്കാൻ ആളില്ലെന്ന് വകുപ്പ്
വടക്കേക്കാട് : കുന്നംകുളം മന്ദലാംകുന്ന് പാത എന്നീ റോഡുകൾ കടന്നുപോകുന്ന വടക്കേക്കാട് സെന്ററിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. നടുറോഡിൽ വലിയ കുഴി മഴപെയ്ത് വെള്ളം നിറഞ്ഞതിനാൽ കാണില്ല. തിരക്കുള്ള റോഡായതിനാൽ കുഴികടക്കാൻ വാഹനങ്ങൾ പെടാപാടുപെടുമ്പോൾ ഗതാഗതക്കുരുക്കും പതിവാണ്.
അപകടസാധ്യതയുള്ളതിനാൽ റോഡ് സുരക്ഷാ നമ്പറിൽ പലതവണ വിളിച്ച് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ചാവക്കാട് ഓഫീസിലെത്തി നേരിട്ടും പരാതി നൽകിയിരുന്നു. ഇത്തരം പണിയെടുക്കാൻ കരാറുകാർ തയ്യാറാവുന്നില്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..