രക്തദാനം


കാഞ്ഞാണി : ഉറ്റവർ നഷ്ടപ്പെട്ട അലന് പിന്തുണയുമായെത്തിയവർ രക്തദാനം നടത്തി. കോവിഡ് ബാധിതരായി മരണപ്പെട്ട മണലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന ചുള്ളിപ്പറമ്പിൽ സുഭാഷിന്റെയും ഭാര്യ ജിജിയുടെയും ഒന്നാം ചരമവാർഷികദിനമായിരുന്നു ബുധനാഴ്ച.

സി.പി.എം. കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 50 പേരടങ്ങിയ സംഘമാണ് ബുധനാഴ്ച രാവിലെ തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തി രക്തം നൽകിയത്. മണലൂർ അയ്യപ്പൻകാവ് ക്ഷേത്രപരിസരത്തുനിന്ന് രക്തദാതാക്കളെയും വഹിച്ചുകൊണ്ട് പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ സി.പി.എം. മണലൂർ ഏരിയാ സെക്രട്ടറി സി.കെ. വിജയൻ നിർവഹിച്ചു. പി.കെ. അരവിന്ദൻ അധ്യക്ഷനായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..