• കാരമുക്ക് ചിദംബരക്ഷേത്രത്തിൽ നടന്ന വിശ്വശാന്തി ഹവനം സ്വാമി ജ്ഞാനതീർഥ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞാണി : ഗുരുദേവൻ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി. യോഗം പെരിങ്ങോട്ടുകര യൂണിയൻ വൈദിക യോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വിശ്വശാന്തി ഹവനം നടത്തി. വിദ്യാരാജഗോപാല മന്ത്രാർച്ചനയും നടന്നു. യജ്ഞാചാര്യൻ സ്വാമി ജ്ഞാനതീർഥ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഹണി കണാറ അധ്യക്ഷനായി.
അഡ്വ. കെ.സി. സതീന്ദ്രൻ, സുഭാഷ് തേങ്ങാമൂച്ചി, ദിവ്യാനന്ദൻ ,സുരേഷ്ബാബു വന്നേരി, ബിനോയ്, ബിനു കളത്തിൽ, ബൈജു തെക്കിനിയേടത്ത്, മനോഹർ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..