ആൻസിയയുടെ മരണം: പോലീസ് നടപടി വൈകുന്നു


Caption

കാഞ്ഞാണി : ആൻസിയയുടെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചെങ്കിലും കുറ്റക്കാർക്കെതിരായ പോലീസ് നടപടി വൈകുന്നു. ആൻസിയയുടെ കുടുംബത്തിന് മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗത്തിൽനിന്നാണ് അപേക്ഷയുടെ അടിസ്ഥാനത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചത്. അതേസമയം അന്തിക്കാട് സ്റ്റേഷനിൽ റിപ്പോർട്ടെത്തിയിട്ടില്ല. റിപ്പോർട്ട് കിട്ടിയാലുടൻ കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാരമുക്കിലെ കൃപ കാറ്ററിങ് യൂണിറ്റുകാരന്റെ പേരിൽ 304 എ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് അന്തിക്കാട് എസ്.എച്ച്.ഒ. അനീഷ്‌കരീം പറഞ്ഞു. കുടുംബസംഗമത്തിലേക്ക്‌ ഭക്ഷണം വിതരണം ചെയ്ത കൃപ കാറ്ററിങ് യൂണിറ്റ് ഉടമ തോമസ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഹൈക്കോടതിയിൽ മുൻകൂർജാമ്യത്തിന് ശ്രമിക്കുന്നതിനാൽ അറസ്റ്റ് നടന്നേക്കില്ലെന്നും സൂചനയുണ്ട്.

ഹൈക്കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മണലൂർ പഞ്ചായത്തിലെ കച്ചവടസ്ഥാപനങ്ങൾ, ഹോട്ടലുകൾ, കൂൾബാറുകൾ തുടങ്ങി ഭക്ഷ്യപദാർഥങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി. ഇതിനായി ആരോഗ്യവിഭാഗം ഫീൽഡ്തല ഉദ്യോഗസ്ഥരെയും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.

ഭക്ഷണം പാചകം ചെയ്യുന്ന ഹോട്ടൽജീവനക്കാർക്ക് ആരോഗ്യ കാർഡ് തയ്യാറാക്കി വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യവിതരണമേഖലയിലുള്ളവരുടെ യോഗം വിളിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൻ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ പരിശോധനകൾ നടക്കുന്നതായി ഹെൽത്ത് ഇൻസ്പെക്ടർ ബിമൽകുമാർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..