കാഞ്ഞാണി : വ്യാജമദ്യ വിൽപ്പനസംഘാംഗത്തെയും എക്സൈസ് പിടികൂടി. മണലൂർ വള്ളൂക്കാട്ടിൽ നവീനെയാണ് (31) അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ പി.എം. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പത്ത് കുപ്പി വ്യാജമദ്യവുമായി ബസ്സുടമ മണലൂർ സ്വദേശി സായുജിനെ (38) കഴിഞ്ഞ ഏപ്രിലിൽ അന്തിക്കാട് എക്സൈസ് സംഘം അറസ്റ്റുചെയ്തിരുന്നു. തൃശ്ശൂർ അസി. എക്സൈസ് കമ്മിഷണർ ഡി. ശ്രീകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
കാഞ്ഞാണി റൂട്ടിൽ ബസ് സർവീസ് നടത്തിയിരുന്ന സായുജ് കോവിഡ് കാലത്ത് ബസ് സർവീസ് നിർത്തിയതോടെയാണ് മദ്യവിൽപ്പന തുടങ്ങിയത്. സ്പിരിറ്റിൽ കളറും ഫ്ലേവറും ചേർത്ത് സ്റ്റിക്കറും ഒട്ടിച്ചാണ് ജില്ല കേന്ദ്രീകരിച്ച് വ്യാജമദ്യവിൽപ്പന നടത്തുന്ന അന്തസ്സംസ്ഥാനസംഘം സായുജിന് മദ്യം എത്തിച്ച് നൽകിയിരുന്നത്. മദ്യം എത്തിക്കുന്നവരെക്കുറിച്ചുള്ള സൂചന എക്സൈസിന് ലഭിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം നവീനെ എക്സൈസ് പിടികൂടിയത്. നവീൻ കുറ്റം സമ്മതിച്ചതോടെ ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..