മണലൂരിൽ ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാത്തസ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കില്ല


കാഞ്ഞാണി : മണലൂർ പഞ്ചായത്തിലെ കച്ചവടസ്ഥാപനങ്ങൾ, ഹോട്ടലുകൾ, കൂൾബാർ, കാറ്ററിങ് സ്ഥാപനങ്ങൾ തുടങ്ങി ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നയിടങ്ങളിൽ പരിശോധന കർശനമാക്കാൻ തീരുമാനം. ഭക്ഷ്യസുരക്ഷാ ലൈസൻസും പഞ്ചായത്തിന്റെ ഹെൽത്തുകാർഡുമില്ലാത്ത സ്ഥാപനങ്ങൾ വ്യാഴാഴ്ച മുതൽ പ്രവർത്തിപ്പിക്കില്ലെന്നും പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ജോൺസൻ പറഞ്ഞു.

കുടുംബസംഗമത്തിനിടെ വിളമ്പിയ ഭക്ഷണം കഴിച്ച് മൂന്നാം ക്ലാസ്‌ വിദ്യാർഥി ആൻസിയ (9) മരിക്കുകയും നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്ത സംഭവത്തെത്തുടർന്ന് മണലൂർ പഞ്ചായത്ത് വിളിച്ചുകൂട്ടിയ ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെയും മത്സ്യ-മാംസ വിൽപ്പനക്കാരുടെയും യോഗത്തിലാണ് തീരുമാനം.

ഓഡിറ്റോറിയത്തിൽ നടക്കുന്ന ഭക്ഷണപരിപാടികൾ ആരോഗ്യവിഭാഗത്തെ നേരത്തെ അറിയിക്കണമെന്നും പാചകക്കാരന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസ് പ്രദർശിപ്പിക്കണമെന്നും തീരുമാനമുണ്ട്.

രണ്ട് തവണ പിഴയടച്ചവരുടെ ലൈസൻസ് റദ്ദാക്കും. യോഗത്തിൽ വൈസ് പ്രസിഡന്റ് പുഷ്പ വിശ്വംഭരൻ അധ്യക്ഷയായി. കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അജയ് രാജൻ, രാഗേഷ് കണിയാംപറമ്പിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടോണി അത്താണിക്കൽ, ഷോയ് നാരായണൻ, ഹെൽത്ത് ഇൻസ്പെക്ടർ ബിമൽ കുമാർ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഇൻസ്പെക്ടർ അരുൺ പി. കാര്യാട്ട് എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..