മന്ത്രിയുടെ കോലത്തെ കുളിപ്പിച്ച് പ്രതിഷേധം


• കാഞ്ഞാണിയിൽ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് മഹിളാമോർച്ച സമരം ജില്ലാ പ്രസിഡൻറ് ഇ.പി. ഝാൻസി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞാണി : അന്തിക്കാട്- കാഞ്ഞാണി-ചാവക്കാട് റോഡിലെ കുഴികൾ വലുതായിട്ടും പരിഹാരം കാണാത്ത പൊതുമരാമത്തുമന്ത്രിയുടെ കോലത്തെ കുളിപ്പിച്ച് മഹിളാമോർച്ച മണലൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ഇ.പി. ഝാൻസി ഉദ്ഘാടനം ചെയ്തു. മണലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രുതി അധ്യക്ഷയായി.

ബി.ജെ.പി. മണലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. ധനീഷ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അഞ്ജലി, ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി ജീനാ സുധീർ, ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ മനോജ് മാനിന, സന്തോഷ് പണിക്കശ്ശേരി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ മിനി അനിൽകുമാർ, കൃഷ്ണേന്ദു, മീരാ സതീഷ്, ശാലിനി ജിനേഷ് എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റുമാരായ ലയാ പ്രദീപ്, ടി.ജി. പ്രവീൺ, പ്രേമൻ നമ്പിയത്ത്, അനിൽ കുമാർ, ദിവിൻ ദാസ് പി. എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..