മലബാർ രാമൻ നായർ സ്മാരക പുരസ്കാര സമർപ്പണം


• മലബാർ രാമൻനായർ സ്മാരക പുരസ്കാര സമർപ്പണം മണലൂർ തുള്ളൽ കളരിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട് നിർവഹിക്കുന്നു

കാഞ്ഞാണി : 11-ാമത് മലബാർ രാമൻ നായർ സ്മാരക പുരസ്കാര സമർപ്പണം മണലൂർ തുള്ളൽ കളരിയിൽ നടന്നു. സംവിധായകൻ സത്യൻ അന്തിക്കാട് 2020-ലെ പുരസ്കാരം തുള്ളൽ ആചാര്യൻ മുരിയാട് മുരളീധരനും 2021-ലെ പുരസ്കാരം അമ്പലപ്പുഴ സുരേഷ് വർമയ്ക്കും നൽകി . തുള്ളൽ കളരിയുടെ 29-ാം വാർഷികാഘോഷ വേളയിലായിരുന്നു ചടങ്ങ്.

മണലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ജോൺസൺ അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവായ പഴുവിൽ ഗോപിനാഥ്, കലാമണ്ഡലം പുരസ്കാര ജേതാവായ കുഞ്ചൻ സ്മാരകം ശങ്കരനാരായണൻ, കലാമണ്ഡലം ഗോപിനാഥ് പ്രഭ , കലാമണ്ഡലം പരമേശ്വരൻ, കലാമണ്ഡലം രാധാമണി എന്നിവരെ ആദരിച്ചു. മണലൂർ ഗോപിനാഥ്, കെ.എസ്. ധനീഷ്, വി.ജി. അശോകൻ, രാഗേഷ് കണിയാമ്പറമ്പിൽ, കലാമണ്ഡലം മഹേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് അമ്പലപ്പുഴ സുരേഷ് വർമയുടെ രുക്മിണിസ്വയംവരം ഓട്ടൻതുള്ളലും, കലാമണ്ഡലം അശ്വതിയുടെ കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളലും മണലൂർ തുള്ളൽ കളരിയിലെ നൃത്തവിദ്യാർഥികളുടെ നൃത്തവും മാക് കണ്ടാണശ്ശേരിയുടെ ഗാനമേളയും നടന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..