ആൻസിയയുടെ മരണം : കാറ്ററിങ് സ്ഥാപന ഉടമയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും


കാഞ്ഞാണി : ഭക്ഷ്യവിഷബാധയേറ്റ് മൂന്നാം ക്ലാസ് വിദ്യാർഥി ആൻസിയ മരിച്ച സംഭവത്തിൽ കാറ്ററിങ് സ്ഥാപന ഉടമ തോമസിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും. ഏപ്രിൽ 25-നാണ് ആൻസിയ ഭക്ഷ്യവിഷബാധ മൂലം മരിച്ചത്. കണ്ടശ്ശാംകടവിൽ തോട്ടുങ്ങൽ ഫാമിലി മീറ്റിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് ആൻസിയയ്ക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് ഫോറൻസിക് വിഭാഗത്തിന്റെ രാസപരിശോധനാ റിപ്പോർട്ടിലുള്ളത്. പഴകിയ ഭക്ഷണത്തിൽനിന്നുണ്ടായ അണുബാധയാണ് മരണകാരണമെന്നും കണ്ടെത്തിയിരുന്നു.

അന്ന് ഭക്ഷണം കഴിച്ചവർക്കെല്ലാം ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതേ തുടർന്ന് കാരമുക്കിലെ കൃപ കാറ്ററിങ് യൂണിറ്റ് ആരോഗ്യ വകുപ്പ് അടപ്പിച്ചിരുന്നു. ഉടമ തോമസിനെതിരേ അന്തിക്കാട് പോലീസ് കേസ് എടുത്തു. തുടർന്ന് പ്രതി തോമസ് ഇതരസംസ്ഥാനത്തേയ്ക്ക് കടന്നു. ബന്ധു മുഖേനയാണ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം മരണം സംഭവിച്ച് 35 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കളക്ടർക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ആൻസിയയുടെ അച്ഛൻ കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങൽ ജോളി ജോർജ് പരാതി നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..