തകർന്ന റോഡിൽ ശവമഞ്ചം വെച്ച് സമരം


• കോൺഗ്രസ് പ്രവർത്തകരുടെ സമരം പി.എ. മാധവൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞാണി : പെരിങ്ങോട്ടുകര- കാഞ്ഞാണി - ഗുരുവായൂർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണലൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി കാഞ്ഞാണി സെന്ററിൽ ശവമഞ്ചം വെച്ച് പ്രതിഷേധിച്ചു.

തുടർന്ന് നടന്ന ധർണ മുൻ എം.എൽ.എ. പി.എ. മാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം.വി. അരുൺ അധ്യക്ഷനായി.

ഡി.സി.സി. സെക്രട്ടറിമാരായ കെ.ബി. ജയറാം, കെ.കെ. ബാബു, വി.ജി. അശോകൻ, മണലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.ടി. ജോൺസൺ, റോബിൻ വടക്കേത്തല, വേണു കൊച്ചത്ത് എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..