എം.ഡി.എം.എ. ഉപയോഗം; ആറുപേർ അറസ്റ്റിൽ


കാഞ്ഞാണി : ആറാംകല്ല് പഴയ വെട്ടുവഴി ഭാഗത്ത്‌ പൊതുസ്ഥലത്ത്‌ സംഘം ചേർന്ന് മയക്കുമരുന്നായ എം.ഡി.എം.എ. ഉപയോഗിക്കുന്നതിനിടെ ആറുപേർ അറസ്റ്റിൽ.

ആറാംകല്ല് മാങ്ങാട്ട് വീട്ടിൽ ജിഷ്ണു (24), കാരമുക്ക് നെടിയമ്പരത്തുവീട്ടിൽ സുജയ് (26), വലപ്പാട് ബീച്ച് പള്ളിപ്പുറത്തുവീട്ടിൽ അശ്വിൻ (20), എറവ് ആറാംകല്ല് കരുവത്ത് വീട്ടിൽ അനന്തു (21), കഞ്ഞാണി പള്ളിപ്പാട്ട് വീട്ടിൽ ശരത്ത് (20), ബസ് ഡ്രൈവറായ വാളൻമുക്ക് പനോക്കി വീട്ടിൽ വിവേക് (കണ്ണൻ -28) എന്നിവരെയാണ് അന്തിക്കാട് സബ് ഇൻസ്പെക്ടർ റെനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

സബ് ഇൻസ്പെക്ടർ പ്രദീപ്, സി.പി.ഒ.മാരായ ജിജീഷ്, കമൽ, സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പോലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റുചെയ്യുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..