കിഴുപ്പിള്ളിക്കര : മുനയം സ്ഥിരം ബണ്ട് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പരിസ്ഥിതിദിനത്തിൽ മാർച്ച് നടത്തി. മേഖലയിലെ കുടിവെള്ളത്തിനും കൃഷിക്കും സംരക്ഷണം നൽകുന്ന മുനയത്തെ താത്കാലിക ബണ്ട് അധികാരികളുടെ അനാസ്ഥമൂലം ഇത്തവണയും തകർന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. മാർച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.കെ. സുശീലൻ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ആന്റോ തൊറയൻ, മിനി ജോസ്, കോൺഗ്രസ് നേതാക്കളായ കെ.എൻ. വേണുഗോപാൽ, എം.കെ. ചന്ദ്രൻ, സിദ്ദിഖ് കൊളത്തേക്കാട്ട്, ശ്രീജേഷ് അഴിമാവ്, സജി തച്ചപ്പുള്ളി, ആഷിക്ക് ജോസ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..