Caption
കിഴുപ്പിള്ളിക്കര : തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെയും ഏഴുവയസ്സുള്ള പേരക്കുട്ടിയെയും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര വായനശാലയ്ക്ക് സമീപം പണിക്കശ്ശേരി അജയന്റെ ഭാര്യ അംബിക (56), മകളുടെ മകൻ ആദിഷ്‌ദേവ് എന്നിവരാണ് മരിച്ചത്.
അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയതിനെത്തുടർന്ന് അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് ആദിഷ് കഴിഞ്ഞിരുന്നത്. ഹൃദ്രോഗവും ന്യുമോണിയ ബാധിച്ചതുമൂലമുള്ള അവശതയും പതിവായി അലട്ടിയിരുന്ന അംബിക തൊഴിലുറപ്പ് ജോലിക്കിടെ പലതവണ കുഴഞ്ഞുവീണിരുന്നു. ഇതേത്തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു ഇവർ.
ആരോഗ്യപ്രശ്നങ്ങളും സാമ്പത്തികപ്രതിസന്ധിയുംമൂലം കുട്ടിയെ നോക്കാൻ കഴിയില്ലെന്ന ആശങ്കയാണ് മരണകാരണമെന്ന് ആത്മഹത്യക്കുറിപ്പിൽ സൂചനയുണ്ട്.
ബുധനാഴ്ച രാവിലെ ഒമ്പതിന് ഇവരെ കാണാതായതിനെത്തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് ആത്മഹത്യക്കുറിപ്പ് അംബികയുടെ മകൻ മണികണ്ഠന്റെ ശ്രദ്ധയിൽപ്പെട്ടത്.
കിണറ്റിൽ നോക്കിയപ്പോൾ കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടു. നാട്ടികയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കിഴുപ്പിള്ളിക്കര എസ്.എസ്.എസ്.എ.എൽ.പി. സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയാണ് ആദിഷ്ദേവ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..