നേത്രദാനം നടത്തിയ 54 കുടുംബങ്ങളെ ആദരിച്ചു


കാഞ്ഞാണി : നേത്രദാനം നടത്തിയ കുടുംബാംഗങ്ങളെ ആദരിച്ച് മണലൂർ സെയ്ന്റ് ഇഗ്നേഷ്യസ് പള്ളി. ഇടവകയിലെ 54 കുടുംബങ്ങളെയാണ് ആദരിച്ചത്. പള്ളിയിലെ ദർശനസഭയുടെ നേതൃത്വത്തിൽ 54 കുടുംബങ്ങളാണ് പരേതരുടെ കണ്ണുകൾ ദാനം ചെയ്തത്. ദർശനസഭ കുടുംബസംഗമം ഫാ. പോൾസൺ പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു.

കുടുംബങ്ങൾക്കുള്ള ഉപഹാരവിതരണവും നടത്തി. മണലൂർ പള്ളിവികാരി ഫാ. പ്രിൻസ് പൂവത്തിങ്കൽ അധ്യക്ഷനായി. അതിരൂപത പ്രസിഡന്റ് തോമസ് ജോസ്, സിസ്റ്റർ സാലജ്, ബ്രദർ പ്ലാവിയൻ, യൂണിറ്റ് പ്രസിഡന്റ് ജോസഫ് ചുങ്കത്ത്, ട്രസ്റ്റിമാരായ ബി.എഫ്. വർഗീസ്, ഒ.ജെ. റോയ്, സി.എ. സണ്ണി എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..