കോട്ടപ്പുറം മണ്ണതൃക്കോവ് ശിവക്ഷേത്രത്തിൽ നവീകരണകലശത്തിന്റെ ഭാഗമായി നടന്ന മേജർ സെറ്റ് പഞ്ചവാദ്യം
മങ്ങാട് : കോട്ടപ്പുറം മണ്ണതൃക്കോവ് ശിവക്ഷേത്രത്തിൽ പത്തു ദിവസമായി നടന്ന പരിഹാരകർമങ്ങളും നവീകരണകലശവും വിശേഷാൽ ചടങ്ങുകളോടെ സമാപിച്ചു. സമാപനദിവസത്തെ വിശേഷാൽ പൂജകൾക്ക് തന്ത്രി കീഴ്‌മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിയും മേൽശാന്തി നാരായണൻ നമ്പൂതിരിയും കാർമികരായി.
പ്രമുഖ വാദ്യകലാകാരൻമാർ അണിനിരന്ന നടതുറപ്പ് മേജർ സെറ്റ് പഞ്ചവാദ്യവും വൈകീട്ട് മാൻഡൊലിൻ കച്ചേരിയും നടന്നു. പ്രസിഡന്റ് കെ.ആർ. ഹരിദാസ്, സെക്രട്ടറി കെ.പി. മോഹനൻ, ഖജാൻജി കെ.ആർ. ശ്രീനിവാസൻ, രക്ഷാധികാരി സി.പി. സൂര്യനാരായണൻ, കൺവീനർ വി. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..