സംസ്ഥാനപാതയിൽവാഹനങ്ങളുടെ കൂട്ടയിടി


കാഞ്ഞാണി : വാടാനപ്പള്ളി സംസ്ഥാനപാതയിൽ കാരമുക്ക് പള്ളിക്ക്‌ സമീപം വാഹനങ്ങളുടെ കൂട്ടയിടി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട ആംബുലൻസ് കാറിലിടിച്ചാണ് ഒരു അപകടം. ഈ കാർ മുന്നിൽപ്പോയ സ്കൂട്ടറിലിടിച്ചു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ കിഴുപ്പിള്ളിക്കര പണിക്കവീട്ടിൽ ആമീന് (24) പരിക്കേറ്റു.

ചൊവ്വാഴ്ച 12 മണിയോടെയാണ് അപകടം. രോഗിയെ കൊണ്ടുവരാൻ പോകുകയായിരുന്നു ആംബുലൻസ്. അന്തിക്കാട് പോലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..