മുരിയാട് പഞ്ചായത്തിൽ ഞാറ്റുവേല ഉത്സവം മുൻ എം.പി. പ്രൊഫ. സാവിത്രി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്യുന്നു
മുരിയാട് : ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഏഴുദിവസത്തെ ഞാറ്റുവേല ഉത്സവം മുൻ എം.പി. പ്രൊഫ. സാവിത്രി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സരിത സുരേഷ്, മിനി എസ്., എം.പി. രാഘവൻ, പി.വി. രാജേഷ്, കെ.യു. വിജയൻ, കെ.പി. പ്രശാന്ത്, രതി ഗോപി, തോമസ് തൊകലത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ആനന്ദപുരം ഇ.എം.എസ്. ഹാളിൽ ദിവസവും രാവിലെ 10.30-ന് സെമിനാറുകളും വൈകീട്ട് നാലുമുതൽ ഏഴുവരെ കലാപരിപാടികളും ഉണ്ടാകും. ഞാറ്റുവേല ഉത്സവം ഏഴിന് സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..